*കൊമ്പ് ഷിബു പിടിയിൽ.*

നിരവധി മോഷണക്കേസുകളിലെ പ്രതി ആയ  നെല്ലനാട് പൂവണത്തുംമൂട്  മംഗ്ലാവ് വിള വീട്ടിൽകൊമ്പ് ഷിബു 42 പിടിയിൽ കഴക്കൂട്ടം    വെട്ട് റോഡിൽ പ്രവർത്തിക്കുന്ന  കൃഷി ഭവനിൽ നടന്ന മോഷണത്തിൽ  ഇയാൾ ഒന്നാം പ്രതി ആണ്.വെഞ്ഞാറമൂട് ഭാഗങ്ങളിൽ മാറിമാറി ഒളിവിൽകഴിഞ്ഞിരുന്ന ഷിബു പോലീസ് പിടി കൂടും എന്ന സാഹചര്യത്തിലാണ് ബീമാപള്ളി വഴി തമിഴ്നാട്ടിലേക്ക് കടന്നത്. തുടർന്ന്  പോലീസ് സൈബർ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി തമിഴ്നാട് ജില്ലയിലെ ഏർവാടി ഭാഗത്ത് ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ. കഴക്കൂട്ടം സ്റ്റേഷനിലെ എസ് എച്ച് ഓ പ്രവീൺ ജെ എസ്, എസ്ഐ മാരായ ജിനു, മിഥുൻ, സിപിഓ മാരായ സജാദ് ഖാൻ, അരുൺ എസ് നായർ, ബിനു, ചിന്നു, തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് തമിഴ്നാട്ടിൽനിന്നും ഇയാളെ അറസ്റ്റ് ചെയ്തത്
 .നിലവിൽ സംസ്ഥാനത്ത് പല സ്റ്റേഷനുകളിലായി 20  ഓളം കേസുകളിലെ പ്രതിയാണ് ഷിബു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.