സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അടുത്തമാസം മൂന്നാം തീയതി വരെ ഉണ്ടാകുമെന്ന് കെഎസ്ഇബി ചെയർമാൻ ബി അശോക്. കൽക്കരി ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത് വരെ ഉപഭോക്താക്കൾ അനാവശ്യ ഉപയോഗം ഒഴിവാക്കി സഹകരിക്കണം. വൈകിട്ട് 6.30 മുതല്‍ രാത്രി 11.30 യുള്ള സമയത്ത് 15 മിനിട്ടായിരിക്കും വൈദ്യുതി നിയന്ത്രണം. ഊർജ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം തുടരുകയാണ്. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ പുറത്ത് നിന്നും വൈദ്യുതി വാങ്ങും. മെയ് 31 വരെ പുറത്ത് നിന്നും വൈദ്യുതി വാങ്ങും. യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവട്ട് വൈദ്യുതി ആണ് പുറത്ത് നിന്നും വാങ്ങുക. ഒക്ടോബർ വരെ ഊർജ പ്രതിസന്ധി ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് NTPC മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി.