*കരാട്ടെ പരിശീലകനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു .*

കരാട്ടെ പരിശീലനം നൽകാനായി എത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
 വട്ടപ്പാറ കല്ലിട്ടാഞ്ചി കാളികോണം
ഷിമഭവനിൽ
മധു( കണ്ണൻ 36) ആണ് മരിച്ചത്.

കരാട്ടെ പരിശീലകനായ മധു കഴിഞ്ഞ ദിവസം വൈകിട്ട് കരാട്ടേ പരിശീലനം നൽകുന്നതിനായി കൊഞ്ചിറ എത്തിയപ്പോഴായിരുന്നു അത്യാഹിതം .
ബൈക്കിൽ വന്ന യുവാവ് പരിശീലന സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്നവർ യുവാവിനെ കന്യാകുളങ്ങര ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വർഷങ്ങളായി കരാട്ടെ പരിശീലന രംഗത്തുള്ള ആളാണ് മധു .
സംസ്കാരം പരുത്തിപ്പാറ ഐപിസി ചർച്ചിൽ നടന്നു.
ഭാര്യ മാളു .
മക്കൾ
ജോയൽ
ജോസ്ന