വർക്കലയിൽ വീണ്ടും മയക്കുമരുന്ന് സംഘങ്ങളുടെ ആക്രമണം

വർക്കല ചെമ്മരുതി . പഞ്ചായത്തിൽ  പത്തൊമ്പതാം വാർഡിൽ . തച്ചോട്  സ്വദേശി ചുമട്ടുതൊഴിലാളിയായസുൽഫിക്കർ 47   കഴിഞ്ഞ ദിവസം രാത്രി 7 മണിക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ്  സംഘത്തിന്റെ ആക്രമണം ഉണ്ടായത് 
സുൽഫിക്കറിന്റെ വീടിനടുത്തുള്ള ഹമീദും സംഘവുമാണ് തന്നെ ആക്രമിച്ചത്  മുഖത്ത് വാളുകൊണ്ട് വെട്ടുകയായിരുന്നു ഹമീദ് വീട്ടിനുള്ളിൽ നിന്നും  വാളെടുത്തു കൊണ്ടുവന്നു മയക്കു മരുന്ന് കേസിലും ക്രിമിനൽ കേസിലും പ്രതിയായ  മുത്തുവിന്റെ കയ്യിൽ വാൾ കൊടുക്കുകയും മുത്തു വെട്ടുകയുമായിരുന്നുവെന്ന് സുൾഫീക്കർ പറയുന്നു. വെട്ടേറ്റു വീണ സുൽഫിക്കറിനെ  വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുവാൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന്   തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.  മുഖത്ത് ആഴത്തിലുള്ള മുറിവുകൾ ഉള്ളതിനാൽ 25 ഓളം തുന്നികെട്ടുകൾകൾ വേണ്ടിവന്നു.ഹമീദിന്റെ വീട്ടിൽ  മയക്കുമരുന്ന് വാങ്ങുവാൻ  ആവശ്യക്കാർ  എത്താറുണ്ട്  അത് ചോദ്യം ചെയ്തതിനെതുടർന്ന് ഉള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്   
കഴിഞ്ഞദിവസം വർക്കല ചെമ്മരുതി പഞ്ചായത്തിൽ  ചാവടിമുക്ക്   വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നു എന്നുള്ള പരാതി സ്കൂൾ അധികാരികൾക്കും വർക്കല പോലീസിനും പരാതി കൊടുത്തതിനെ തുടർന്ന്   അനു എന്ന യുവാവിനെ ഒരു സംഘം വിദ്യാർത്ഥികൾ  ആക്രമിച്ച് മുഖത്ത് പരിക്കേൽപ്പിച്ചത്.  കഴിഞ്ഞദിവസം  ചാവടിമുക്ക് ഒരു വീട്ടിൽ  സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് വർക്കല എക്സൈസ് സംഘം റെയ്ഡ് നടത്തി പിടികൂടിയിരുന്നു  പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു  ഈ പ്രദേശത്ത് മയക്കുമരുന്ന് സംഘത്തിന്റെയും  അക്രമം വർധിച്ചുവരികയാണ്    ഈ പ്രദേശത്തെ നാട്ടുകാർ മുഴുവൻ  ഭയത്തോടെ കൂടിയാണ് ജീവിക്കുന്നത്  മയക്കുമരുന്ന് സംഘത്തെ എതിർത്താൽ  ഏതു നിമിഷവും ആക്രമണം ഉണ്ടാവാംഎന്ന് നാട്ടുകാർ ആരോപിക്കുന്നു