തുമ്പോട്:പഠനമികവ് രക്ഷിതാക്കളിലും സമൂഹത്തിലേക്കും എന്ന ലക്ഷ്യത്തിലൂന്നി ബി ആർ സി യുടെ നേതൃത്വത്തിൽ ഒരുക്കിയ മുറ്റത്തൊരു പാഠശാല കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നാടിന് ഉത്സവ കാഴ്ചയൊരുക്കി. സീമന്തപുരം അസെന്റിയോ അക്കാദമി വേദി കൂടിയായപ്പോൾ മികവുത്സവ പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിക്കുവാൻ കുട്ടികൾക്ക് സാധ്യമായി. സ്കിറ്റുകൾ,പാവ നാടകങ്ങൾ, ബോധവൽക്കരണ നാടകങ്ങൾ, കൊറിയോഗ്രാഫികൾ, ആക്ഷൻ സോങ്ങുകൾ, ഗണിത സ്കിറ്റുകൾ ഇംഗ്ലീഷ് സ്കിറ്റുകൾ തുടങ്ങി ഒട്ടനേകം കലാപരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.സ്കൂൾ എസ് എം സി ചെയർമാൻ ആർ അനിൽകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ എച്ച് എം സീന ബി എസ് സ്വാഗതമാശംസിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റസിയ ബി എം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ചന്ദ്രലേഖ വാർഡ് മെമ്പർമാരായ സിമി സതീഷ് ,എംഎസ് റാഫി എന്നിവരും ബി പി സി വി ആർ സാബു, ബി ആർ സി കോഡിനേറ്റർ കവിത ടി എസ്,എസ് എം സി വൈസ് ചെയർമാൻ ബി വിജയകുമാർ,സി എൻ പി എസ് യു പി എസ് എച്ച് എം നിഷഖാൻ,എം പി ടി എ പ്രസിഡണ്ട് ശ്രീലത എന്നിവരും അധ്യാപകരായ ഹരിപ്രസാദ് ടി,അരുൺ എസ്,ലസിത ടി എസ്, വിദ്യ എസ് നായർ, അരുൺ ദാസ് എ എസ്, സുകന്യ ദീപ്തി എസ് ശർമിതചന്ദ്രൻ,രാജി ശുഭ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.