ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പുറകിലായി സ്ഥിതി ചെയ്യുന്ന മൾട്ടി ചന്ത എന്നറിയപ്പെടുന്ന നഗരസഭയുടെ അധീനതയിലുള്ള ചന്തയിലാണ് ഗുണ്ട വിളയാട്ടവും ഗുണ്ടാ പിരിവും നടന്നു വരുന്നത്. കാലങ്ങളായി ചന്തയിൽ കച്ചവടം നടത്തി വരുന്ന ചെറു കച്ചവടക്കാരെ വിരട്ടി പണപ്പിരുവുകൾ നടത്തി വരുന്നതായി പറയുന്നു. എന്നാൽ ഈ ഗുണ്ടകളെ ഭയന്ന് പോലീസിൽ പരാതി നൽകാൻ കച്ചവടക്കാർ ഭയക്കുന്നു.
സമാന രീതിയിൽ ഇന്ന് ഉച്ചക്ക് കൈയിൽ ആയുധമേന്തിയ ഒരാൾ ചന്തക്കുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആ സമയം സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരിൽ ഒരാൾ ആറ്റിങ്ങൽ പോലീസിനെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിക്കുകയും തുടർന്ന് ഉടൻ സംഭവ സ്ഥലത്ത് എത്തിയ ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടറും സംഘവും പരിശോധന നടത്തി. എന്നാൽ പ്രതി കടന്നു കളഞ്ഞു. പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ തിരക്കിയ പോലീസിനോട് സഹകരിക്കാൻ ഭൂരിഭാഗം കച്ചവടക്കാരും ഭയന്ന് തയ്യാറായില്ല. എന്നാൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചതായി പ്രതിയെ ഉടൻ പിടികൂടുമെന്നും സർക്കിൾ ഇൻസ്പെക്ടർ പ്രതാപ ചന്ദ്രൻ അറിയിച്ചു. കാലങ്ങളായി ചന്തയിൽ ഇയാൾ ഗുണ്ടായിസം നടത്തിവരുന്നതായും കച്ചവടക്കാരിൽ നിന്നും പണപിരിവ് നടത്തുന്നതായും ആരോപണമുണ്ട്.
സമാനമായ രീതി കഴിഞ്ഞ ഏപ്രിൽ 16-ന് ആറ്റിങ്ങൽ കരിച്ചിയിൽ ഭാഗത്ത് വഴിയാത്രക്കാരെ തടഞ്ഞു നിർത്തി പണപ്പിരിവ് നടത്തുകയും പണം നൽകാൻ തയ്യാറാകാത്ത ഒരാളെ ആക്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് അതുവഴി വന്ന ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സന്റെ വാഹനം ഉൾപ്പെടെ തടഞ്ഞുനിർത്തി ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.