കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ചതിനാണ് രേഷ്മയെ സസ്പെന്‍ഡ് ചെയ്തതെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അദ്ധ്യാപികയ്‌ക്കെതിരെ കൂടുതല്‍ നടപടികളുണ്ടായേക്കും. അതേസമയം ഇംഗ്ലിഷ് അദ്ധ്യാപികയായ രേഷ്മ രാജി സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ നിജില്‍ദാസിനെ രേഷ്മയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. പ്രതിക്ക് വീട് നല്‍കിയ രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു.