രാജ്യത്ത് കോവിഡ് കേസുകളിൽ വർധന

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24മണിക്കൂറിനിടെ 2067പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.40 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 12,340 സജീവ കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.49ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38ശതമാനവുമാണ്. 1,547 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 98.76ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം, രാജ്യത്ത് ഇതുവരെ 186.90കോടി ഡോസ് കോവിഡ് വാക്സിന്‍ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.