മാർക്കറ്റിൽ നിന്നും വാങ്ങിയ മത്സ്യം തിന്ന വളർത്ത് പൂച്ച ചത്തു. കിളിമാനൂർ മഹാദേവേശ്വരം സ്വദേശി രാധനായരുടെ പൂച്ചയാണ്ചത്തത്.
ഇന്നലെയാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകന്നേരം കിളിമാനൂരിലെ സ്വകാര്യ മാർക്കറ്റിൽ നിന്നുമാണ് അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തക കൂടിയായ രാധ നായർ മത്സ്യം വാങ്ങിയത്.
കാഴ്ചയിൽ അപ്പോൾ പിടിച്ച പോലെ തോന്നിയ വങ്കട മീൻ വീട്ടിൽ കൊണ്ടുവന്ന് മുറിച്ചപ്പോൾ നിറയെ പുഴുക്കൾ . ഒപ്പം രൂക്ഷ ഗന്ധവും.
പുഴുക്കളെ കണ്ടതോടെ പുറത്ത് കൊണ്ട് പോയി കഴിച്ചിടാനായി മാറ്റി വച്ച മീൻ എങ്ങനെയോ വളർത്തു പൂച്ചതിന്നു . അൽപ സമയത്തിനുള്ളിൽ പൂച്ച മയക്കത്തിലായി. പിന്നെ കൈകാലുകൾ തറയിൽ ഉറയ്ക്കാത്ത രീതിയിലായി നടത്തും.
ഒടുവിൽ ഇന്നലെ വൈകുന്നേത്തോടെ പൂച്ച ചത്തു.
മത്സ്യങ്ങൾ അഴുകാതിരിക്കാൻ കലർത്തിയ രാസ വസ്തുക്കൾ ഉള്ളിൽ ചെന്നത് കാരണമാണ് പുച്ച ചത്തത് എന്നാണ് വീട്ടമ്മയുടെ ആരോപണം.
ഭക്ഷ്യ സുരക്ഷ വകുപ്പ് ജീവനക്കാർക്ക് വീട്ടമ്മ പരാതി നൽകിയിട്ടുണ്ട്.