കൊല്ലം: സ്വകാര്യ ബസിൽ മോഷണം നടത്തിയ രണ്ട് തമിഴ്നാട് സ്വദേശിനികൾ പൊലീസ് പിടിയിൽ. കോയമ്പത്തൂർ റെയിൽവേ കോളനിയിൽ 24 -എ യിൽ കൗസല്യ (22), റെയിൻബോ കോളനിയിൽ കറുപ്പൻ ഭാര്യ ഭവാനി (ശാന്തി-28 ) എന്നിവരാണ് പിടിയിലായത്. ഇളമ്പളളൂർ -അമ്മച്ചിവീട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നുമാണ് ഇവർ പിടിയിലായത്.
ഇളംമ്പള്ളൂരിൽ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ബസിൽ ആയിരുന്നു മോഷണശ്രമം നടത്തിയത്. സരസ്വതി, റഷീദ എന്നിവരുടെ സ്വർണമാലകൾ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ ആണ് ഇവർ പിടിയിലായത്.
ഈസ്റ്റ് ഇൻസ്പെക്ടർ രതീഷ്.ആറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ബാലചന്ദ്രൻ, അഷറഫ്, എഎസ്ഐ മിനുരാജ്, എസ് സിപിഒ ജലജ, സിപിഓ സജീവ് എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.