വിവിധ കേന്ദ്ര മന്ത്രാലയങ്ങൾ ചേർന്ന് സംഘടിപ്പിക്കുന്ന സ്വച്ഛത അഭിയാൻ പഖ്‌വാദ, ദ്വൈവാര ശുചീകരണ പരിപാടിക്ക് അഞ്ചുതെങ്ങിൽ തുടക്കമായി.
പരിപാടിയുടെ ഭാഗമായി അഞ്ചുതെങ്ങ് കോട്ടയും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പുരാവസ്തുവിഭാഗവും അഞ്ചുതെങ്ങ് പോലീസും, സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ എസ്പിസി കേഡറ്റ് വിങ്ങും സംയുകതമായാണ് ശുചീകരണ പരിപാടിയ്ക്ക് നേതൃത്വം നൽകിയത്.
സ്വച്ഛത അഭിയാന്റെ" ഭാഗമായാണ് ചെയ്ത സ്വച്ഛത പഖ്വാദ" ആരംഭിച്ചത്. ശുചിത്വബോധത്തിലേയ്ക്ക് തീവ്രമായ ശ്രദ്ധ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഈ മഹത്തായ സംരംഭം കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.