വഴക്കിനിടെ യുവതി കസേരയെടുത്ത് അമ്മായിയമ്മയുടെ തലയ്ക്കടിച്ചു,പരിക്കേറ്റ് ആശുപത്രിയിൽ

തൊടുപുഴ: വഴക്കിനിടെ യുവതി ഭര്‍തൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി അമ്മിണിക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.രാവിലെ മകന്‍ മോഹനനും ഭാര്യ ലീലയും തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ലീല കസേര എടുത്ത് അമ്മിണിയുടെ തലയ്ക്കടിക്കുകയായിരുന്നു.സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.