കയർ തൊഴിലാളികളുടെ ജീവനാഡിയാണ് ട്രാവൻകൂർകയർ തൊഴിലാളിയൂണിയൻ - ആനത്തലവട്ടം ആനന്ദൻ.

കയർ തൊഴിലാളികളുടെ ജീവനാഡിയാണ് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയനെന്ന് യൂണിയൻ്റെ സംസ്ഥാന പ്രസിഡൻറുകൂടിയായ ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ്റെ 2022-ലെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ആനത്തലവട്ടം കയർ സംഘത്തിലെ തൊഴിലാളിയായ ഗിരിജക്ക് നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

1954-ൽ രൂപീകരിച്ച യൂണിയനാണ് ഈ യൂണിയനെന്നും എട്ടണകൂലിയിൽ നിന്നും ഇന്നു ലഭിക്കുന്ന 350 രൂപ കൂലിയും 25 രൂപയിൽ തുടങ്ങി ഇന്ന് ശതമാനം പറഞ്ഞ് വാങ്ങുന്ന ബോണസും പെൻഷനും വരെ ഈ യൂണിയൻ പൊരുതി നേടിയതാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു.യൂണിയൻ്റെ ജില്ലാ പ്രസിഡൻ്റ് ആർ.സുഭാഷ് അദ്ധ്യക്ഷനായി.

 യൂണിയൻ്റെ ജില്ലാട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സിഐറ്റിയു ജില്ലാ കമ്മറ്റിയംഗം വി.വിജയകുമാർ, യൂണിയൻ്റെ ജില്ലാ ഭാരവാഹികളായ പി.മണികണ്ഠൻ, ജി.വ്യാസൻ ,കെ.അനിരുദ്ധൻ, എസ്.പ്രകാശ്, ബി.എൻ.സൈജുരാജ്, വി.സുധീർ, പഞ്ചായത്ത് പ്രസിഡൻ്റ് പി.മുരളി, വി.സുഭാഷ്, ബി.സതീശൻ, കെ.മോഹനൻ, എസ്.അശോകൻ, സി.രവീന്ദ്രൻ, എം.ബിനു.അശോകൻ, സാംബൻ, സി.പി. സുലേഖ, ബിജു കൈപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.