എല്ലാവർഷവും മേടം ഒന്നാം തീയതിയാണ് നാം വിഷു ആഘോഷിക്കുന്നത്. എന്നാൽ ചില വർഷങ്ങളിൽ അത് രണ്ടാം തീയതി ആയിമാറുന്നു. പലർക്കും ഇത് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അറിയില്ല. രാവും പകലും തുല്യമായി വരുന്ന ദിവസമാണ് വിഷുവായി ആചരിച്ചിരുന്നത്. അത് ഒരു കാർഷിക ഉത്സവം കൂടിയാണ്. എന്നാൽ മേടം ഒന്നിന് പുതുവർഷം വരുന്നത് കൊണ്ട് രണ്ടാഘോഷങ്ങളും കൂടി ഒന്നാക്കി.പുതുവർഷത്തിന് വിഷുവും കൂടി ആഘോഷിക്കുന്ന സമ്പ്രദായമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ട് വിഷുക്കണിയും മേടം ഒന്നിനാണ് ആചരിക്കുന്നത്. ചില വർഷങ്ങളിൽ ഉദയശേഷമാകും സൂര്യൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഉദിക്കുന്ന സമയത്ത് സൂര്യൻ മീനത്തിലായിരിക്കും.അങ്ങനെ വരുന്ന വർഷങ്ങളിൽ ആണ് വിഷു ഒന്നിന് പകരം രണ്ടാം തിയതിയായി മാറുന്നത് ഇപ്പോൾ മീനത്തിൽ ആണ് രാവും പകലും തുല്യമായി വരുന്ന ദിവസം. അത് ഇനി കുറച്ചു കൂടി വർഷങ്ങൾക്ക് ശേഷം കുംഭത്തിലേക്ക് മാറുമെന്നാണ് കണക്കാക്കുന്നത്. മാർച്ച് 20 നു ആയിരുന്നു ഈ വർഷത്തെ യഥാർത്ഥ വിഷു.