വർക്കല എസ് എൻ കോളേജിൽ ആർ എസ് എസിന് ആയുധ പരിശീലനത്തിന് വേദിയൊരുക്കിയ കോളേജ് മനേജ്മെന്റിനും പ്രിൻസിപ്പാലിനുമെതിരെ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ മാർച്ച് സംഘടിപ്പിച്ചു.11മണിക്ക് വട്ടപ്ലാമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് എസ് എൻ കോളേജിന് മുന്നിൽ പോലീസ് തടഞ്ഞു തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഉത്ഘാടനംചെയ്‌തു. ജില്ലാ ഭാരവാഹികളെ കൂടാതെ അഡ്വ എസ് ഷാജഹാൻ, എം കെ യൂസഫ് തുടങ്ങി പുരോഗമന ബഹുജനസംഘടന നേതാക്കളും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. കഴിഞ്ഞ ദിവസം നടന്ന ക്യാമ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട് എന്ന് നേതാക്കൾ പറഞ്ഞു.