നിലയ്ക്കാമുക്കിലെ ബിവറേജ് ഔട്ട്ലറ്റ് എക്സൈസ് വകുപ്പ് താൽക്കാലികമായിപൂട്ടി മുദ്രവെച്ചു. 2022 - 23 സാമ്പത്തിക വർഷത്തിൽ ഔട്ട് ലറ്റിന്റെ ലൈസൻസ് പുതിക്കി നൽകിയില്ല.
ശനിയാഴ്ച രാവിലെ ആറ്റിങ്ങലിൽ നിന്നും എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം വെബ്കോ ഔട്ട്ലറ്റ് പൂട്ടി സീൽ വച്ചത്.
നിലയ്ക്കാമുക്ക് ഗവൺമെന്റ് സ്കൂളിന്റെ മതിലിനോട് ചേർന്നാണ് ഔട്ട് ലറ്റ് പ്രവർത്തിച്ചിരുന്നത്.
ഇതിനെതിരെ സ്കൂൾ എസ്.എം.സി അധികൃതർ സംസ്ഥാന ബാലാ വാകാശകമ്മിഷനു പരാതി നൽകിരുന്നു. തുടർന്ന് എക്സൈസിന് അന്വേഷണ ചുമതല നൽകി. അതിന്റെ അടിസ്ഥാനത്തിൽ ബിവറേജ്കാർ ഷീറ്റ് കൊണ്ട് ഉയരത്തിൽ മതിൽ മറച്ച് പ്രവർത്തനം തുടർന്നു.
ഇതിനെതിരെ സ്കൂൾ ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഔട്ട് ലറ്റ് മാറ്റി സ്ഥാപിക്കാൻ കോടതി എക്സൈസിന് നിർദ്ദേശം നൽകിരുന്നു. എക്സൈസ് വകുപ്പ് നടപ്പ് സാമ്പത്തിക വർഷം ഔട്ട് ലറ്റിന്റെ ലൈസൻസ് പുതുക്കണ്ടണ് തീരുമാതിച്ചത്.
എന്നാൽ ചട്ടങ്ങൾ പാലിച്ച് മറ്റൊരിടത്ത് പ്രവർത്തിക്കുന്നതിന് തടസവുമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.