*കാൽനടയാത്രക്കാരുടെ അവകാശത്തിനായി ബോധവത്കരണം*

സൗണ്ട് ഓഫ് സിറ്റിസൺസിന്റെ നേതൃത്വത്തിൽ വർക്കലയിൽ നടന്ന സീബ്രാ ക്രോസിങ് ട്രാഫിക് ബോധവത്കരണം*
വർക്കല : സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നത് കാൽനടയാത്രക്കാരന്റെ മൗലികാവകാശം എന്ന ബോധവത്കരണവുമായി ഗ്ലോബൽ മലയാളി സംഘടനയായ സൗണ്ട് ഓഫ് സിറ്റിസൺസ്. ഇതിന്റെ ഭാഗമായി സീബ്ര ക്രോസിങ് ട്രാഫിക് ബോധവത്കരണ കാമ്പയിന് വർക്കലയിൽ തുടക്കമായി.

വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം നിർവഹിച്ചു. ഡിവൈ.എസ്.പി. പി.നിയാസ് പദ്ധതി വിശദീകരിച്ചു.

പാളയംകുന്ന് സ്‌കൂളിലെ 20ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പ്ലക്കാർഡുകളുമേന്തി പങ്കെടുത്തു. വർക്കലയ്ക്ക് പുറമേ കല്ലമ്പലം, ആറ്റിങ്ങൽ, കണിയാപുരം എന്നിവിടങ്ങളിലും പരിപാടി സംഘടിപ്പിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും യാത്രാസൗകര്യത്തിനും പ്രാധാന്യം നൽകിയും പൊതുജനങ്ങൾക്ക് സീബ്രാ ലൈനിലൂടെ മാത്രമാണ് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനാകുകയെന്നത് മനസ്സിലാക്കി കൊടുക്കാനുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.