യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ്മയ്ക്കായി അഞ്ചുതെങ്ങ് മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തി.
ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും നടന്നു.
മാമ്പള്ളി ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നടന്ന പെസഹാ ദിവ്യ ബലിയ്ക്കും പാദ ശുശ്രൂഷകൾക്കും തിരുവനന്തപുരം അതി രൂപത സഹായ മെത്രാൻ ഡോ ക്രിസ്തുദാസ് മുഖ്യ കാർമികത്വം വഹിച്ചു.
ചടങ്ങിൽ മാമ്പളളി ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ, സ്നേഹറാം ഡയറക്ടർ ഫാദർ ബെന്നി എന്നിവർ ആരാധനകൾക്ക് നേതൃത്വവും നൽകി.
പെസഹായുടെ ഓർമ്മ പുതുക്കി 12 ശിഷ്യൻ മാരുടെ പാദങ്ങൾ സഹായമെത്രൻ കഴുകി