വെഞ്ഞാറമൂട് : കെ.എസ്.ആർ.ടി.സി. വെഞ്ഞാറമൂട് ഡിപ്പോയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ഇതിനടുത്തിരുന്ന മറ്റ് അഞ്ച് മെഷീനുകളും കത്തിപ്പോയി.
ശനിയാഴ്ച രാവിലെ ചാർജ് ചെയ്യുന്നതിനിടെയാണ് ഒരു മെഷീൻ പൊട്ടിത്തെറിച്ചത്. ഇതിനുസമീപം ചാർജിങ് പൂർത്തിയാക്കിവെച്ചിരുന്ന പുതിയ അഞ്ച് മെഷീനുകൾ ഇതിൽനിന്നുള്ള തീപ്പൊരിവീണ് കത്തിപ്പോകുകയായിരുന്നു.
ഇതേ കമ്പനിയുടെ മെഷീനുകൾ ഇതിനുമുൻപും ചാർജ് ചെയ്യുന്നതിനിടെ കത്തിനശിച്ചിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു.