എറണാകുളത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. അരുണ്‍ സെബാസ്റ്റ്യന്‍, ആന്‍റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്.മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ് ഇരുവരും. ഇതില്‍ അരുണ്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയാണ്.

തുടര്‍നടപടികള്‍ക്കായി സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി അടക്കം 7 ലേറെ കേസുകളാണ് ഇരുവര്‍ക്കുമെതിരെയുള്ളത്. പ്രതികള്‍ തമ്മില്‍ പരസ്പരം കലഹിക്കുന്നത് ഒഴിവാക്കുന്നതിനായി അരുണ്‍ സെബാസ്റ്റ്യനെ സെല്ലിനുള്ളിലും ആന്‍സന്‍ ഡി കോസ്റ്റയെ സെല്ലിന് പുറത്തുമാണ് ഇരുത്തിയിരുന്നത്. രാത്രി 11 മണിയോടെ ഇരുവരും സ്റ്റേഷനില്‍നിന്നും രക്ഷപ്പെടുകയായിരുന്നു. പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.