മടവൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി പി മുരളി നിർവഹിച്ചു.

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മടവൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി പി മുരളി നിർവഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എൽപി,യുപി സ്കൂളുകളിലായി നൂറോളം വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കാൻ കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബിജു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ അഫ്സൽ എസ്.ആർ സ്വാഗതമാശംസിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ.ഇക്ബാൽ, പിടിഎ പ്രസിഡന്റ് ബിനുകുമാർ, സ്റ്റാഫ് സെക്രട്ടറി റാഫി, പിടിഎ പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ  തുടങ്ങിയവർ പങ്കെടുത്തു