*പണിതീരാത്ത വീട്ടിൽ അജ്ഞാതൻ തൂങ്ങി മരിച്ച നിലയിൽ*

കിളിമാനൂർ അടയമൺ ജംഗ്ഷനിൽ പണിതീരാത്ത കെട്ടിടത്തിൽ  അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഇന്ന് രാവിലെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്.

ഒരു സൈക്കിളിൽ വന്നയാളാണ് തൂങ്ങിമരിച്ചതെന്ന് സംശയിക്കുന്നു. സൈക്കിൾ സമീപത്ത്  വച്ചിട്ടുണ്ട്. 

നാല്പത് വയസ്സ്  പ്രായം വരും. ചുവപ്പിൽ കറുത്ത വരയുള്ള ഷർട്ടാണ് ധരിച്ചിട്ടുള്ളത്. നാട്ടുകാർ കിളിമാനൂർ പോലിസിൽ വിവരം അറിയിച്ചിട്ടുണ്ട്.