എഐടിയുസി കിളിമാനൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിലക്കയറ്റത്തിനെതിരെ പുതിയകാവ് പോസ്റ്റ്ഓഫീസിനു മുന്നിൽ ബഹുജന ധർണ നടത്തി. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം മനോജ് അധ്യക്ഷനായ യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി എ എം റാഫി ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം എസ് സുജിത്ത് സ്വാഗതവും എഐടിയുസി മണ്ഡലം സെക്രട്ടറി ടി എം ഉദയകുമാർ നന്ദിയും പറഞ്ഞു.
എഐടിയുസി മണ്ഡലംപ്രസിഡൻറ്
ബി എസ് റെജി , രാധാകൃഷ്ണൻ ചെങ്കികുന്ന്, പുഷ്പരാജൻ, എസ് ധനപാലൻ നായർ, രതി പ്രസാദ്, സജി ആർ ആർ വി എന്നിവർ സംസാരിച്ചു.