ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട സജിയും പ്രതി റോബിനും മുൻപ് സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവര്‍ പിണക്കത്തിലാകുകയായിരുന്നു.
ഇന്നലെ ഇവര്‍ കണ്ടുമുട്ടിയപ്പോള്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു. കമ്പ് കൊണ്ട് സജിയുടെ തലയില്‍ റോബിന്‍ അടിച്ചു.
ഗുരുതരമായി പരിക്കേറ്റ സജിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാത്രി രണ്ടു മണിയോടെ സജി മരിച്ചു.
തുടര്‍ന്ന് ആറന്മുള പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി റോബിനെ പിടികൂടി. ഇരുവരും തമ്മിലുള്ള അടിപിടിക്കിടെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച സന്തോഷ് എന്നയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.