പോക്സോ കേസ് പ്രതിയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : പോക്സോ കേസ് പ്രതിയെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ
കോട്ടുക്കൽ സ്വദേശി മണി രാജൻ ആണ്
മരിച്ചത്. എട്ട് വയസുകാരിയെ പീഡിപ്പിച്ച
കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ്
ഇയാൾ. ഇന്ന് രാവിലെയോടെയാണ്
സംഭവം.
കിളിമാനൂർ അടയം വെയിറ്റിംഗ് ഷെഡ്ഡിന്
സമീപം മറ്റൊരു ഷെഡ്ഡിലാണ് ഇയാളെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ജോലിക്ക് പോയവരാണ് ഇത്
ആദ്യം കണ്ടത്. നാട്ടുകാർ പോലീസിനെ
വിവരം അറിയിച്ചതിനെ തുടർന്ന്
ഉദ്യോഗസ്ഥർ എത്തി.
മൃതദേഹം പരിശോധിച്ചപ്പോൾ കിട്ടിയ
കത്തിൽ ഒരു ഫോൺ നമ്പർ ഉണ്ടായിരുന്നു.
നമ്പറിൽ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇത്
പോക്സോ കേസ് പ്രതിയാണെന്ന്
മനസിലായത്. ആറ് മാസം മുൻപ് എട്ട്
വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന
പരാതിയിൽ ഇയാളെ പോലീസ് അറസ്
ചെയ്തിരുന്നു.
ജയിലിലായിരുന്ന മണിരാജന് കഴിഞ്ഞ
ദിവസമാണ് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ
ഇയാൾ വീട്ടിലേക്ക് എത്തിയിരുന്നില്ല.
കേസുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോൾ
നടക്കുന്നതിനിടെയാണ് ആത്മഹത്യ.
സംഭവത്തിൽ പോലീസ് അന്വേഷണം
ആരംഭിച്ചു.