*കാവലിന് ഒരു കാവൽ പോലീസുകാർക്കായുള്ള വൈദ്യപരിശോധനാ ക്യാമ്പ് തുടങ്ങി*

*വർക്കല പോലീസ് സ്‌റ്റേഷനിൽ ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ് വർക്കല ഡിവൈ.എസ്.പി. പി.നിയാസ് ഉദ്ഘാടനം ചെയ്യുന്നു*

വർക്കല : കാവലിന് ഒരു കാവൽ എന്ന പേരിൽ പോലീസുകാർക്കായി ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പുകൾക്കു തുടക്കമായി.
ലോക ഭൗമദിനത്തിൽ വർക്കല സ്റ്റേഷനിലെ പോലീസുകാർക്ക് ആദ്യ ക്യാമ്പ് നടത്തി. പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ തുടക്കത്തിൽത്തന്നെ പരിശോധനകളിലൂടെ കണ്ടെത്തി ചികിത്സയും പരിചരണവും നൽകി അവർക്കൊരു കാവലാവുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

തുടർന്നുള്ള വെള്ളിയാഴ്ചകളിൽ വർക്കല സബ് ഡിവിഷനിലെ ഓരോ പോലീസ് സ്റ്റേഷനിലും മെഡിക്കൽ ടീം നേരിട്ടെത്തി പരിശോധനയും പരിചരണവും ലഭ്യമാക്കും. ഇതേപേരിൽ തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ എല്ലാ പോലീസുകാർക്കും സൗജന്യ വൈദ്യപരിശോധന നടത്തും. വർക്കല േസ്റ്റഷനിൽ നടന്ന ക്യാമ്പ് വർക്കല ഡിവൈ.എസ്.പി. പി.നിയാസ് ഉദ്ഘാടനം ചെയ്തു.
ആശുപത്രി സെക്രട്ടറി സ്വാമി വിശാലാനന്ദ, ശിവഗിരി മഠത്തിലെ സ്വാമി അംബികാനന്ദ, സ്വാമി വിരേശ്വരാനന്ദ, വർക്കല ഇൻസ്‌പെക്ടർ വി.എസ്.പ്രശാന്ത്, എസ്.ഐ.മാരായ രാഹുൽ, അനിൽകുമാർ, ഡോക്ടർമാരായ ജോഷി, സിസി, വിനായക്, ഗിരീഷ്, വന്ദന, ഷാജി തുടങ്ങിയവർ സംസാരിച്ചു. പോലീസ് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.