എല്ലാ മതങ്ങളും സമൂഹത്തിന്റെ നന്മയും വളർച്ചയുമാണ്‌ ലക്ഷ്യമിടുന്നത് ആന്റണി രാജു

സാമൂഹ്യപ്രതിബദ്ധതയള്ള ആത്മീയ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആരാധനാലയങ്ങളുടെ പ്രവർത്തകരെ സജ്ജമാക്കണം എന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു ജാതിമത ചിന്തകൾക്കതീതമായി മനുഷ്യനെ ചിന്തിപ്പിക്കുന്ന പ്രവർത്തനങ്ങൾ  ഉണ്ടാവണം കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് വന്നപ്പോൾ ജാതിയില്ല മതമില്ല എല്ലാ ജാതി മതസ്ഥരുടെയും ആരാധനാലയങ്ങൾ താഴിട്ടു പൂട്ടി. വിശക്കുന്നവന്റെ മുന്നിൽ ജാതിയും മതവും പറഞ്ഞിട്ട് കാര്യമില്ല സാമൂഹ്യപ്രതിബദ്ധത യിലൂടെ യു ള്ള പ്രവർത്തനങ്ങൾക്കു മാത്രമേ അംഗീകാരം ഉണ്ടാവുകയുള്ളൂ വിശക്കുന്നവന്റെ മുന്നിൽ പ്രാർത്ഥന ചൊല്ലിയിട്ട് കാര്യമില്ല. വസ്ത്രമില്ലാത്ത വന്റെ മുന്നിൽ ജാതിയോ മതമോ പറഞ്ഞിട്ട് കാര്യമില്ല. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് പള്ളിയങ്കണത്തിൽ നിർമ്മിച്ച കുഴൽകിണറിൽ നിന്നുള്ള പൊതു ടാപ്പ് വരൾച്ച കാലത്ത് കുടിവെള്ളക്ഷാമം കൂടുതൽ അനുഭവപ്പെടുന്ന  മൂർത്തിക്കാവ് പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും കുടിവെള്ളം സംഭരിക്കുന്നതിനായി തുറന്നുകൊടുത്തുകൊണ്ട് മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് മൂർത്തിക്കാവ് ജംഗ്ഷനിൽ നമസ്കാര പള്ളിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതസൗഹാർദ്ദ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ആന്റണി രാജു.മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ അൽ ഉസ്താദ് തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അസർ നമസ്കാരത്തിന് നേതൃത്വം നൽകി മസ്ജിദി ന്റെ ഉദ്ഘാടനകർമം നിർവഹിച്ചു.ജമാഅത്ത് പ്രസിഡന്റ് എ അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ ജമാഅത്ത് ജനറൽ സെക്രട്ടറി ഷാജഹാൻ ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണവും ശ്രീമതി ഒ.എസ്. അംബിക എംഎൽഎ മുഖ്യഅതിഥിയായി. ജില്ലാ പഞ്ചായത്തംഗം ജി.ജി. ഗിരി കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജി ശാന്തകുമാരി, മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഡോക്ടർ മുസമ്മിൽ  ബാഖവി  തെന്നൂർ മുഹമ്മദ് മൗലവി ബാഖവി ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി തൊളിക്കുഴി മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്, എ. ശിഹാബുദ്ദീൻ, മൂർത്തിക്കാവ് ശ്രീഭദ്രകാളി ക്ഷേത്ര സമിതി പ്രസിഡന്റ്, മധുസൂദനൻ നായർ, പരിപാലന കമ്മറ്റിയുടെ ട്രഷറർ എസ് നാസിമുദ്ദീൻ, സെക്രട്ടറി ബുഹാരി മന്നാനി  പരിപാലന സമിതി അംഗങ്ങളായ എം. റഹീം,എ. സിറാജ്ജുദീൻ,എ. അബ്ദുൽ വാഹിദ്, നിർമാണ കമ്മിറ്റി  സെക്രട്ടറി എം മുനീർ, ജമാഅത്ത് വൈസ് പ്രസിഡന്റും നിർമാണ കമ്മിറ്റി ചെയർമാനുമായ എസ്. നസീർ എന്നിവർ പ്രസംഗിച്ചു.