ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ കുട്ടികൾക്ക് കസേരയും മേശയും വിതരണം ചെയ്തു. കാട്ടുകുളം അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി വിതരണോദ്ഘാടനം നിർവഹിച്ചു.
അങ്കണവാടികളിൽ ഭൗതി കസാഹചര്യം മെച്ചപ്പെടുത്തു ന്നതിനായി ചിറയിൻകീഴ് പഞ്ചായത്ത് പ്രത്യേകപദ്ധ തിയിലുൾപ്പെടുത്തിയാണ് ഗ്രാമ പഞ്ചായത്തിലെ 32 അങ്കണവാടിയിലും കുട്ടികളുടെ എണ്ണത്തിന് അനുസൃതമായാണ് കസേരയും മേശയും വിതരണം ചെയ്തത്.
ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ജെ ബിജു അധ്യക്ഷനായി. മോനി ശാർക്കര , സിന്ധു പ്രകാശ് , ഐസിഡിഎസ് സുപ്പർവൈസർ ബെനസീർ എന്നിവർ സംസാരിച്ചു.