*ഗൗരിലക്ഷ്മിക്കായി സ്വകാര്യ ബസുടമ കാരുണ്യ സർവീസ് നടത്തുന്നു*

കിളിമാനൂർ: ഷൊർണൂർ സ്വദേശിയായ ഗൗരിലക്ഷ്മി എന്ന കുട്ടിയുടെ ചികിത്സ സഹായത്തിനായി സ്വകാര്യ ബസ് ഉടമ തൻ്റെ രണ്ട് ബസുകളും ഒരുദിനം കാരു ണ്യ യാത്ര നടത്തുന്നു. കൊല്ലം-കിളിമാനൂർ, കിളിമാനൂർ- പാരിപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന ജി.എസ്.ബസ് ഉടമയാണ് തിങ്കളാഴ്ച ത്തെ സർവീസ് കാരുണ്യ യാത്രയാക്കു ന്നത്. സ്പൈനൽ മസ്കുലർ അട്രോഫി യെന്ന രോഗം ബാധിച്ച ഗൗരിലക്ഷ്മിക്ക് ചികിത്സക്കായി വൻതുക വേണമെന്ന വാർത്ത ഓൺലൈൻ മാധ്യമങ്ങളിലൂടെ അറിഞ്ഞ ബസ് ഉടമ, കുഞ്ഞിൻ്റെ വീട്ടു കാരുമായി ബന്ധപ്പെട്ട് വാർത്ത സത്യമാ ണെന്ന് തിരിച്ചറിഞ്ഞാണ് തൻ്റെ രണ്ട് ബസുകളുടെയും ഒരു ദിവസത്തെ വരു മാനം കുട്ടിയുടെ ചികിത്സക്കായി മാറ്റി വ ക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടിന് കൊ ല്ലം ആണ്ടാമുക്കം ബസ് സ്റ്റാൻഡിൽ  കൊല്ലം ആർ.ടി.ഒ കാരുണ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഗൗരിലക്ഷ്മി.16 കോടി രൂപയാണ് കുട്ടിയുടെ ചികിത്സക്കായി വേണ്ടത്.