വിവാഹം നിശ്ചയിച്ച യുവതി തൂങ്ങി മരിച്ചനിലയിൽ

കൊല്ലം:യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സന്ധ്യാഭവനില്‍ സുനില്‍- അനിത ദമ്പതികളുടെ മകള്‍ സിന്ധു (22) ആണ് മരിച്ചത്.സിന്ധുവിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. മാതാവ് വിറക് ശേഖരിക്കാന്‍ പോയി മടങ്ങിയെത്തിയപ്പോള്‍ മകളെ കിടപ്പു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരി അര്‍ച്ചന.