കോഴിക്കോട്:ജീപ്പ് ഓടിക്കുന്നതിനിടെ കോഴിക്കോട്ട് വച്ച് പക്ഷാഘാതം ഉണ്ടായതിനെത്തുടര്‍ന്ന്, നടി സുരഭിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. കോഴിക്കോട് മെഡി. കോളില്‍ വച്ചാണ് പട്ടാമ്പി സ്വദേശി മുസ്തഫ മരിച്ചത്. വീടുവിട്ടിറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തേടിയിറങ്ങിയതായിരുന്നു മുസ്തഫ. ആരും സഹായത്തിനെത്താതിരുന്ന മുസ്തഫയ്ക്ക് ആശ്രയമായത് നടി സുരഭി ആയിരുന്നു. സുരഭി പൊലീസിനെ വിളിച്ച് മുസ്തഫയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.”