ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഭാര്യ ഗര്‍ഭിണിയായതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടുക്കള ജോലികള്‍ ഷിബു ആണ് ചെയ്തിരുന്നത്. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ഭാര്യയും അച്ഛനും പ്രദേശവാസികളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയ്ക്കുവന്ന് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതിനാല്‍ രക്തം കട്ടപ്പിടിച്ച സാഹചര്യത്തില്‍ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വൈകീട്ട് 4.30 ഓടെ മരിച്ചു.
അന്ന, ഹെലന്‍ എന്നിവരാണ് ഷിബു-ജിന്‍സി ദമ്പതികളുടെ മക്കള്‍.