ഇന്ന് രാവിലെ 10 മണിക്ക് ദേശീയപാതയിൽ പൂവൻപാറ വളവിൽ നടന്ന അപകടം മനപ്പൂർവം വരുത്തിവച്ചതാണെന്ന് അപകടം കണ്ടവരും സമീപവാസികളും ഒന്നിച്ചു കുറ്റപ്പെടുത്തുന്നു. ആലംകോട്ടു നിന്നും വരുന്ന വാഹനങ്ങൾ നല്ല ശ്രദ്ധയോടെ ഓടിച്ചില്ലങ്കിൽ ഇവിടെ അപകടം ഉറപ്പാണ്. തിരുവനന്തപുരം - കൊല്ലം റൂട്ടിൽ എറ്റവും കൂടുതൽ അപകടങ്ങളും , അപകടമരണങ്ങളും നടന്നിട്ടുള്ള സ്ഥലമാണ് പൂവൻപാറയിലെ വളവുള്ള ഭാഗം. നിരവധി സർവേകളിൽ ഇത് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നാൽ ഈ ഭാഗത്ത് ചില വാഹനങ്ങൾ മനപ്പൂർവം ഓവർടേക്ക് ചെയ്യുക പതിവാണ്. ഈ റോഡിന്റെ പടിഞ്ഞാറുഭാഗം വലിയ താഴ്ചയും , താഴെ ഇടറോഡുമാണ്. ഇന്നത്തെ അപകടം ശ്രദ്ധിച്ചാൽ മനസ്സിലാകും , ആട്ടോറിക്ഷ പരമാവധി ഇടത് വശത്തേക്ക് ഒഴിച്ചിട്ടും ലോറി വന്നിടിച്ചിരിക്കുകയാണ്. കനമേറിയ ഇരുമ്പുവേലിയുള്ളതുകൊണ്ട് മാത്രമാണ് ആട്ടോറിക്ഷ കുഴിയിലേക്ക് പതിക്കാത്തത് .... ഈ അപകടത്തിൽ ആട്ടോറിക്ഷയിലുണ്ടായിരുന്ന ആലംകോട് കൊച്ചുവിള സ്വദേശി ഫസിലുദ്ദീനെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.... അപകടങ്ങൾ എത്ര നടന്നാലും, എത്ര ഗുരുതരമായാലും അനന്തരനടപടികൾ സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്... ഈ ഭാഗത്ത് പോലീസിന്റെ എയ്ഡ് പോസ്റ്റ് വേണമെന്നുള്ള നാട്ടുകാരുടെ പരാതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.