സംസ്ഥാനത്ത് ഒറ്റപ്പെട്ടശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന്കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെമുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന്
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ
മുന്നറിയിപ്പ്. രണ്ട് ദിവസം കൂടി മഴ
തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ
കേന്ദ്രം അറിയിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ
ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40
കീ.മീ വരെ വേഗത്തിൽ
വീശിയടിച്ചേക്കാവുന്ന കാറ്റിനും
സാദ്ധ്യതയുണ്ട്.
ബുധനാഴ്ച വരെ സംസ്ഥാനത്ത്
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ
മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പ് അറിയിച്ചു. ശക്തമായ മഴ
കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളിൽ
ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, വയനാട്
ജില്ലകളിലാണ് യെല്ലോ അലർട്ട്
പ്രഖ്യാപിച്ചത്.
ഇന്ന് ഇടുക്കി, വയനാട് ജില്ലകളിൽ
ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ
വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. നാല്
മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ
ലഭിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത
പാലിക്കണമെന്നും മുന്നറിയിപ്പിൽ
വ്യക്തമാക്കുന്നു.