റാന്നിയിൽ അമ്മയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ

വീട്ടമ്മയും ഒന്നര വയസുകാരി മകളും വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റാന്നി, ഐത്തല സ്വദേശി അന്ന സജി (22) മകൾ അൽഹാന എന്നിവരെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്.
ഇരുവരുടേയും ശരീരത്ത് മണ്ണെണ്ണയുടെ സാന്നിധ്യം കണ്ടെത്തി അന്നയുടെ ഭർത്താവ് സജു ചെറിയാൻ മസ്ക്കറ്റിലാണ്. ഇവരെ വീടിന് പുറത്ത് വൈകിട്ട് വരെ കാണാതായതോടെ സമീപത്ത് താമസിക്കുന്ന ജേഷ്ഠന്റെ മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്.
അന്നയുടെ മൃതദേഹം ഹാളിലും കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയിലും ആയാണ് കിടന്നത്. റാന്നി പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.