ആറ്റിങ്ങൽ നഗരസഭയുടെ കീഴിലുള്ള ആലംകോട് മേഖലയിൽ പേപ്പട്ടി 7 പേരെ കടിച്ചു.

ആറ്റിങ്ങൽ നഗരസഭയുടെ ആലംകോട് മേഖലയിൽ പേപ്പട്ടി 7 പേരെ കടിച്ചു. ഇന്നലെയാണ് സംഭവം 31ാം വാർഡിൽ മാവിള ഗണപതിനടയിൽ ഓട്ടിസം ബാധിച്ച അശ്വതിയുടെ ചുണ്ടും മൂക്കും പട്ടി കടിച്ചെടുത്തു. കുന്നുവിള വട്ടവിളവീട്ടിൽ 6 വയസ്റ്റുള്ള കുട്ടിയുടെ തോളിൽ കടിച്ചു. മാവിള വീട്ടിൽ ഷിബുവിനെയും പട്ടി കടിച്ചു. മൂന്ന് പേരും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സതേടി. രണ്ടാം വാർഡിൽ 4 പേരെയും ഇതേ പേപ്പട്ടിതന്നെ കടിച്ചിട്ടുണ്ട്. പട്ടി ഈ പ്രദേശത്ത് തന്നെ ഇപ്പോഴും ഉണ്ട് . നാട്ടുകാർ ഇന്ന് രാവിലെയും പേപ്പട്ടിയെ കണ്ടിരുന്നു. ആലംകോട്, മേലാറ്റിങ്ങൽ, പൂവൻപാറ പ്രദേശങ്ങളിൽ നൂറുകണക്കിന് പട്ടികൾ അലഞ്ഞു നടക്കുന്നുണ്ട്. ചില വീട്ടുകാർ പട്ടികളെ വളർത്തുകയും , കുറെ കഴിയുമ്പോൾ അഴിച്ചു വിടുകയും ചെയ്യുന്നതാണ് വ്യാപകമായി പട്ടികളുടെ ശല്യത്തിന് കാരണം. രാവിലെ ധാരാളം പേർ ഈ പ്രദേശങ്ങളിൽ നടക്കുന്നുണ്ട്. അവർക്ക് ഭീക്ഷണിയായിരിക്കുകയാണ് നായ്ക്കളുടെ ബാഹുല്യം. നഗരസഭയോ മറ്റു സന്നദ്ധ സംഘടനകളോ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ ദൂരവ്യാപകമായ പ്രതിസന്ധിക്കിടയാകും.