കല്ലമ്പലം മാവിൻ മൂട് ലതാനിവാസിൽ അഡ്വ: ബി മുരളീധരൻനായർ അന്തരിച്ചു. 74 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 3.30 ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. രാവിലെ 9.30 ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. നേരത്തെ എക്സൈസ് വകുപ്പിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന മുരളീധരൻനായർ സർവീസിൽ നിന്നും വിരമിച്ചശേഷം ആറ്റിങ്ങൽ കോടതികളിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അഭിഭാഷകർക്കിടയിൽ സൗമ്യനും , ജന്റിൽമാനും എന്നു പരക്കെ അറിയപ്പെട്ടിരുന്ന മുരളീധരൻനായർ , സർവ്വീസിൽനിന്നും വിരമിച്ച ശേഷം അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുന്നവരുടെ ഇടയിൽ ഒരുപടി മുന്നിൽ തന്നെയായിരുന്നു. എല്ലാ തരം കേസുകളും നടത്തിയിരുന്ന അദ്ദേഹം കേസുകൾ പഠിച്ചു കൈകാര്യം ചെയ്യുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. ബാറിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം എല്ലാപേരുമായും പ്രായഭേദമില്ലാതെ ഇടപെട്ടിരുന്നു..... ഭാര്യ: ലതാദേവി.. മക്കൾ : അബിത , Dr അഷിത. സ്വയംവര സിൽക്സ് മാനേജിംഗ് ഡയറക്ടർ അഡ്വ: ശങ്കരൻകുട്ടി, Dr രാഹുൽ എന്നിവരാണ് മരുമക്കൾ.