കഴക്കൂട്ടം - മുക്കോല ദേശീയപാത 66ൽ ഇന്നുമുതൽ ടോൾ നിരക്ക് കൂടി

ദേശീയപാത അതോറിറ്റിയാണ് നിരക്ക് പുതുക്കി ഉത്തരവിറക്കിയത്. ടോൾ പ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിനുള്ളിലെ വാണിജ്യേതര വാഹനങ്ങൾക്ക് ഒരുമാസം 315 രൂപ ടോൾ ഈടാക്കും.

പുതുക്കിയ നിരക്കുകൾ (പഴയ നിരക്ക് ബ്രാക്കറ്റിൽ)

കാർ, ജീപ്പ്, വാൻ - ഒരു വശത്തേക്ക് - 75₹ (70₹) ഇരു വശത്തേക്കും - 115₹ (105₹)

ചെറിയ ചരക്ക് വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ - ഒരു വശത്തേക്ക് - 120₹ (110₹) - ഇരു വശത്തേക്കും - 185₹ (170₹)

ഇരട്ട ആക്സിൽ വാഹനങ്ങൾ - ഒരു വശത്തേക്ക് - 255₹ (235₹) - ഇരു വശത്തേക്കും - 385₹ (350₹)

മൂന്ന് ആക്സിൽ ഉള്ള വാഹനങ്ങൾ - ഒരു വശത്തേക്ക് - 280₹ (255₹) - ഇരു വശത്തേക്കും - 420₹ (385₹)