പ്രതിവര്‍ഷം 1338 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പത്തനംതിട്ട മൂഴിയാറില്‍ സ്ഥിതിചെയ്യുന്ന ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ ശബരിഗിരി. ജലവൈദ്യുതപദ്ധതി. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയാണ് ഇത് . പദ്ധതിയില്‍ 5 ജലസംഭരണികളും 7 അണക്കെട്ടുകളും ഒരു പവര്‍ ഹൗസും ഉള്‍പ്പെടുന്നു.