23 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ദിവസവും രാവിലെ 10 മണിക്കൂര്‍ കോട്ടയം വഴി ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടയും. ഈ സമയത്തെ ട്രെയിനുകള്‍ റദ്ദാക്കുകയോ ആലപ്പുഴ വഴി തിരിച്ചുവിടുകയോ ചെയ്യും. നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ട്രെയിനുകളുടെ പട്ടിക ഇന്നു പുറത്തിറക്കും.
മേയ് 23നു റെയില്‍വേ സുരക്ഷാ കമ്മിഷന് പുതിയ പാത പരിശോധിച്ചതിന് ശേഷമായിരിക്കും 28നു പുതിയ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങുക. ഇതോടെ തിരുവനന്തപുരം – മംഗളൂരു 634 കിലോമീറ്റര്‍ റെയില്‍പാത പൂര്‍ണമായും വൈദ്യുതീകരിച്ച ഇരട്ടപ്പാതയാകും.