ഒമ്പത് ലക്ഷത്തോളം രൂപ ചെലവഴിച്ച് 16 വാർഡുകളിൽ പ്രകൃതിക്കനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ മിനി എം.സി.എഫാണ് ഹരിത കർമ്മസേനയുടെ മുതൽക്കൂട്ട്. 16 വാർഡുകളിലും അജൈവ മാലിന്യങ്ങൾ സംഭരിക്കുന്ന കൂടുകൾ ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു.
ഒരോന്നിനും 55000 രൂപയാണ് ചെലവ്. മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരേയുള്ള ബോധവത്കരണവും ഈ മിനി എം.സി.എഫിൽ ചിത്രികരിച്ചിട്ടുണ്ട്.നിലവിൽ വാർഡുകളിൽ ശേഖരിക്കുന്ന മാലിന്യം എം.സി.എഫിൽ നിന്ന് സ്വകാര്യ കമ്പനിക്ക് കൈമാറും. കടയ്ക്കാവൂരിൽ 16 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ ഒരിടത്ത് സംഭരിക്കാനും വേർതിരിക്കാനുമായി 12-ാം വാർഡിൽ സ്ഥലം കണ്ടെത്തി ചുറ്റ് മതിലിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. 24 ലക്ഷം രൂപ ചെലവഴിച്ചുള്ള പുതിയ എം.സി.എഫ് കൂടി പൂർത്തിയാകുന്നതോടെ കടയ്ക്കാവൂർ മാലിന്യ സംസ്കരണത്തിൽ പൂർണത കൈവരിക്കും.
ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനം കൂടി ഒരുക്കിയാൽ കൂടുതൽ പേർക്ക് തൊഴിലും ലഭ്യമാക്കാനാകും.ശേഖരിക്കുന്ന മാലിന്യങ്ങൾ സംഭരിക്കാനും വേർതിരിക്കാനുമായി 12-ാം വാർഡിൽ സ്ഥലം കണ്ടെത്തി ചുറ്റ് മതിലിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. 24 ലക്ഷം രൂപ ചെലവഴിച്ചുള്ള പുതിയ എം.സി.എഫ് കൂടി പൂർത്തിയാകുന്നതോടെ കടയ്ക്കാവൂർ മാലിന്യ സംസ്കരണത്തിൽ പൂർണത കൈവരിക്കും.