ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏപ്രില്‍ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്.
ഏപ്രില്‍ 18ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 39,880 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വര്‍ധിച്ചത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്.
കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വീണ്ടും കുറഞ്ഞിരുന്നു. ഇന്നലെ 360 രൂപയുടെ ഇടിവാണുണ്ടായത്.