വർക്കല : ബൈപ്പാസ് റോഡിന് സാമൂഹിക പ്രത്യാഘാത പഠനം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പൊതുജനാഭിപ്രായം തേടൽ 26-ന് രാവിലെ 11-മുതൽ എസ്.ആർ.മിനി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വി.ജോയ് എം.എൽ.എ. അറിയിച്ചു. റോഡിന് ആവശ്യമായ ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമായാണ് സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നത്. ഇതിനായി പ്ലാനറ്റ് കേരള എന്ന സ്ഥാപനത്തെയാണ് റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയത്.
*വർക്കല ബൈപാസ് പബ്ലിക് ഹിയറിങ് ഏപ്രിൽ 26ന് നടത്തുമെന്ന് അഡ്വ.വി.ജോയ് എംഎൽഎ അറിയിച്ചു*
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന വർക്കല ബൈപാസ് റോഡിന് ആവശ്യമായ ഭൂമിയേറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനുo, സുതാര്യതക്കും ,പുനരധിവാസത്തിനുo,പുന സ്ഥാപനത്തിനുമുള്ള സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടുള്ള പബ്ലിക് ഹിയറിംഗ് 2022 ഏപ്രിൽ26 രാവിലെ 11 മണി മുതൽ എസ്.ആർ മിനി ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.സാമൂഹ്യ പ്രത്യാഘാത പഠനം നടത്താൻ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയത് പ്ലാനറ്റ്കേരള എന്ന സ്ഥാപനത്തേയാണ്.കഴിഞ്ഞ രണ്ടുമാസമായി പ്ലാനറ്റ് കേരള പഠന പ്രവർത്തനങ്ങൾ നടത്തി വരികയാണ്.2015 - ൽ ഡിറ്റിപി സ്കീമിൽ ഉൾപ്പെടുത്തി 18 കോടി രൂപ അനുവദിച്ചിരുന്നു.എന്നാൽ പുതിയ നിയമപ്രകാരം ഭൂമിയേറ്റെടുക്കലിന് കൂടുതൽ തുക ആവശ്യമായ സാഹചര്യത്തിൽ അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ഇടപെട്ട് 29.51കോടിയായി തുക വർധിപ്പിച്ചു.അതിനു ഭരണാനുമതിയും ആയിട്ടുണ്ട്.ബൈപ്പാസിന് വേണ്ടി 519.1797 സെൻറ് ഭൂമിയാണ് ഏറ്റെടുക്കുന്നത്.