ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷം : എല്ലാ ഗ്രാമ പഞ്ചായത്ത്കളിലും 24 - ന് പ്രത്യേക ഗ്രാമസഭകൾ.

ദേശീയ പഞ്ചായത്ത് രാജ് ദിനാ ഘോഷത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തിലും 24 - ന് പ്രത്യേക ഗ്രാമസഭകൾ ചേരും. പതിനാലാം പഞ്ചവത്സരപദ്ധതി ലക്ഷ്യാധിഷ്ഠിതമായ ആസൂത്രണ ത്തിലൂന്നിയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനപ്പെടുത്തിയുമാകണമെന്ന് പദ്ധതി രൂപീകരണ മാർഗരേഖയിൽ പറയുന്നുണ്ട്.

ഇതിന്റെ അടി സ്ഥാനത്തിലാണ് എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകൾ ചേരുന്നത്. പഞ്ചായത്ത് തലത്തിൽ ഒറ്റ ഗ്രാമസഭയാണ് ചേരുക. ഇവിടെ വാർഷിക പദ്ധതി മാർഗരേഖ അവതരിപ്പിച്ച് ചർച്ച ചെയ്യും. ഇതിനായി കിലയുടെ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺ മാരുടെ സഹായം തേടാം.

കേന്ദ്ര മന്ത്രാലയവും സംസ്ഥാനവും ഊന്നൽ നൽകുന്ന പത്ത് വിഷയാധിഷ്ഠിത ലക്ഷ്യങ്ങളിൽ ഓരോ പഞ്ചായത്തും മുൻഗണന പട്ടിക തയ്യാറാക്കുകയും ഗ്രാമസഭയിൽ അവതരിപ്പിക്കുകയും വേണം. ആ മുൻഗണനയിൽ ആദ്യത്തേതാണ് പിന്നീട് കേന്ദ്രമന്ത്രാലയ ത്തിലേക്കും ജില്ലാ ആസൂത്രണ സമിതിയിലേക്കും അറിയിക്കേ ണ്ടത്.