വർക്കല: അയിരൂർ പോലീസ് സ്റ്റേഷൻ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്.ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് വളരെ ബുദ്ധിമുട്ടുകൾ ഉണ്ട് .അതു മനസ്സിലാക്കി അഡ്വ. വി ജോയ് എംഎൽഎ മുൻകൈയെടുത്തു സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന റവന്യൂ പുറമ്പോക്ക് ഭൂമി പോലീസ് സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി ഇന്ന് റവന്യുവകുപ്പിന് വേണ്ടി തഹസിതദാർ മോഹൻകുമാർ ആഭ്യന്തരവകുപ്പിനുവേണ്ടി അയിരൂർ പോലീസ് എസ്.എച്. ഒ ശ്രീജേഷിന് 23 സെന്റ് സ്ഥലത്തിന്റെ രേഖകൾ അഡ്വ.വി ജോയ് എംഎൽഎ യുടെ സാന്നിധ്യത്തിൽ കൈമാറി.സദാവസരത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂര്യ, വൈസ് പ്രസിഡന്റ് ലൈജു രാജ്, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബെന്നി, മുൻ തഹസിൽദാർ രാജു , മുൻ പഞ്ചായത്ത് പ്രസിഡൻറ് സുമംഗല , മുൻ വൈസ് പ്രസിഡൻറ് ജോസ് , ഇക്ബാൽ, ശ്രീധരൻ കുമാർ , വില്ലേജ് ഓഫീസർ , അയിരൂർ സബ്ഇൻസ്പെക്ടർ തുടങ്ങിയവർ പങ്കെടുത്തു.