പള്ളിയുടെ പേരിലുള്ള സ്ഥലത്തെ ക്വാറിയിലായിരുന്നു ഖനനം.2002 മുതല്‍ 2010 വരെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റര്‍ കരിങ്കല്ല് ഖനനം നടത്തിയിരുന്നു. ക്വാറിക്ക് അനുമതിയുണ്ടെങ്കിലും സര്‍ക്കാറിലേക്ക് 3200 ഘനമീറ്റര്‍ കല്ലിന് മാത്രമാണ് റോയല്‍റ്റി അടച്ചത്. 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികം പൊട്ടിച്ചെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തി. കാത്തലിക് ലേമെന്‍ അസോസിയേഷന്‍ സെക്രട്ടറി എം എല്‍ ജോര്‍ജ്, വിന്‍സന്‍റ് മാത്യു എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി ഉത്തരവിനെ തുടര്‍ന്നാണ് ജിയോളജി വകുപ്പിന്റെ നടപടി.
ഹര്‍ജിയിലാണ് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജനുവരി 25നാണ് ഹൈകോടതി ഉത്തരവിട്ടത്. പള്ളികളുടെ മൊത്തം ചുമതലക്കാരന്‍ എന്ന നിലയിലാണ് ബിഷപ്പിനും പിഴയിട്ടത്.