കിളിമാനൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ കോവിഡ് കാലത്തും അധ്യാപക പരിശീലനത്തിന്റെ മുൻനിരയിൽ നിന്ന 34 അധ്യാപകരെ ആദരിക്കലും സമഗ്ര ശിക്ഷ കേരളയുടെ വിവിധ പ്രവർത്തനങ്ങളിൽ വിജയിച്ച 80 കുട്ടികൾക്ക് പുരസ്കാര വിതരണവും ശ്രേഷ്ഠം 22 എന്ന പേരിൽ സംഘടിപ്പിച്ചു പരിപാടിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ എം. എൽ. എ. O. S. അംബിക
നിർവ്വഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.സർവ്വീസിൽ നിന്നും വിരമിക്കുന്ന സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എൻ.രത്നകുമാറിന് ബി.ആർ.സിയുടെ സ്നേഹോപഹാരം നൽകി. സ്പെഷ്യലിസ്റ്റ് അധ്യാപിക സിന്ധുദിവാകരൻ തയ്യാറാക്കിയ മെമന്റോയും കൃഷി കോ ഓർഡിനേറ്റർ സ്മിത പി കെ യുടെ നേതൃത്വത്തിൽ ബി. ആർ.സിയുടെ ജൈവപച്ചക്കറി കൃഷിയിൽ നിന്നും വിളവെടുത്ത കാർഷികോൽപ്പന്നങ്ങളും എം.എൽ.എയ്ക്ക് കൈമാറി. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ടി.ബേബിസുധ, ജി.ജി.ഗിരികൃഷ്ണൻ എന്നിവർ അധ്യാപകർക്ക് പുര സ്കാരങ്ങൾ വിതരണം ചെയ്തു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗ്ഗീസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ് പ്രദീപ്, എച്ച്.എം ഫോറം സെക്രട്ടറി രാജേഷ് റാം, പ്രോഗ്രാം കോ ഓർഡിനേറ്റർ സനിൽ കെ എന്നിവർ സംസാരിച്ചു.ക്ലസ്റ്റർ കോഡിനേറ്റർമാർ, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ,ആർ പിമാർ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, കുട്ടികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ വി ആർ സാബു സ്വാഗതവുംസ്റ്റാഫ് സെക്രട്ടറി വൈശാഖ്.കെ.എസ് നന്ദിയും .രേഖപ്പെടുത്തി.