കോവിഡ് പശ്ചാത്തലത്തില്‍ ഭവന വായ്പകളുടെ പലിശ കുറയ്ക്കാനായി ആര്‍ബിഐ പ്രഖ്യാപിച്ച ഇളവ് 2023 മാര്‍ച്ച് 31 വരെ നീട്ടി.
കോവിഡ് മഹാമാരി ആരംഭിച്ചശേഷം 2020 മെയ് മുതല്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല. 2020 ഒക്ടോബറില്‍ പ്രഖ്യാപിച്ച ഇളവിന്റെ കാലാവധി ഈ മാര്‍ച്ച് 31ന് അവസാനിച്ച സാഹചര്യത്തിലാണ് ഇത് നീട്ടിയത്.
ബാങ്കുകളുടെ കരുതല്‍ ധന നീക്കിയിരിപ്പ് (റിസ്‌ക് വെയിറ്റേജ്) വ്യവസ്ഥയാണ് ഇതിനായി ആര്‍ബിഐ അന്ന് പരിഷ്‌കരിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുകയാണെന്നും ആര്‍ബിഐ വിലയിരുത്തി. 2020ല്‍ കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ വലിയ തിരിച്ചടിക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഭവന വില്‍പ്പന കുത്തനെ വര്‍ദ്ധിച്ചു. കുറഞ്ഞ പലിശ നിരക്ക് റെസിഡന്‍ഷ്യല്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പനയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.
റിസര്‍വ് ബാങ്കിന്റെ പണവായ്പ നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യപലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് റിസര്‍വ് ബാങ്ക് പണ വായ്പനയം പ്രഖ്യാപിച്ചത്. വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. റിപ്പോനിരക്ക് 4 ശതമാനമായി തുടരും.