ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർമാൻ സി.പ്രദീപ് അനുസ്മരണ യോഗം 2022 ഏപ്രിൽ 23 ഇന്ന് വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ ബി എച്ച് എസ് ജംഗ്ഷനിൽ ചേരുന്നു.

ആറ്റിങ്ങൽ നഗരസഭ മുൻ വൈസ് ചെയർമാനും മുതിർന്ന സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന സി.പ്രദീപ് അനുസ്മരണ യോഗം 2022 ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ആറ്റിങ്ങൽ ബി എച്ച് എസ് ജംഗ്ഷനിൽ ചേരുന്നു. രാഷ്ട്രീയത്തിനതീതമായ വ്യക്തി പ്രഭാവം പ്രകടിപ്പിച്ച വ്യക്തി എന്ന നിലയിലും പ്രവർത്തന മേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചും പൊതു താൽപര്യാർഥം  സി.പി.ഐ.എം കിഴക്കേ നാലുമുക്ക്  ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രസ്തുത പരിപാടിയിൽ ആറ്റിങ്ങലിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് വ്യക്തിമുദ പതിപ്പിച്ച സമുന്നതരായവർ പങ്കെടുക്കുന്നു.