ആറ്റിങ്ങൽ നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
2022 ഏപ്രിൽ 11 തിങ്കളാഴ്ച വൈകു. 3 മണിക്ക്
*ചാത്തമ്പറ ജംഗ്ഷനിൽ*
ഉദ്ഘാടനം: *ശ്രീ. രമേശ് ചെന്നിത്തല*
(മുൻ പ്രതിപക്ഷനേതാവ്)
കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിക്കാതെയും പരിസ്ഥിതി സാമൂഹ്യ ആഘാത പഠനങ്ങൾ നടത്താതെയുമാണ് കെ-റെയിൽ പാതി നടപ്പാക്കാനുള്ള തീരുമാനവുമായി ഇടതുമുന്നണി സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.രണ്ടര ലക്ഷം കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കേരളത്തെ തെക്ക് വടക്ക് വൻമതിലായി മാറ്റുന്നതിനൊപ്പം കിഴക്ക് പടിഞ്ഞാറ് ദിക്കുകളെ തമ്മിൽ വേർതിരിക്കുന്ന വൻകോട്ടയായി മാറും. ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ആളുകളുടെ കിടപ്പാടം നഷ്ടപ്പെടുകയും, കൃഷിയിടങ്ങൾ ഇല്ലാതാക്കുകയും ആരാധനാലയങ്ങൾ അടക്കമുള്ളവ നശിക്കുകയും ചെയ്യും. കേരളത്തിൽ ചുരുങ്ങിയത് 20000 കുടുംബിംഗങ്ങളെ കുടിയൊഴിപ്പിക്കുകയും 50000 കച്ചവടസ്ഥാപനങ്ങൾ പൊളിക്കേണ്ടിവരികയും ചെയ്യും. 145ഹെക്ടർ നെൽവയൽ നികത്തേണ്ടിയും വരും. ഈ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ആയതിന്റെ ഭാഗമായിട്ടാണ് ഏപ്രിൽ 11തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് *ചാത്തമ്പറ* ജംഗ്ഷനിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ശ്രീ. അടൂർ പ്രകാശ് എം.പി., ശ്രീ. പാലോട് രവി ഡി.സി.സി. പ്രസിഡന്റ് ശ്രീ.ശരത്ചന്ദ്രപ്രസാദ് Ex. എം.എൽ.എ., ശ്രീ.പി.കെ.വേണുഗോപാൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ശ്രീ.ബീമാപ്പളളി റഷീദ്, യു.ഡി.എഫ്. ജില്ലാ കൺവീനർ കെ-റെയിൽ വിരുദ്ധ സമരസമിതി നേതാവ് ശ്രീമതി മിനി കെ.ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും.